തൃശൂർ: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ്, ജില്ലാ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവിടങ്ങളിലെ ഫയലുകൾ തീർപ്പാക്കുന്നതിന് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. 2023 ഡിസംബർ 31ന് മുമ്പ് ആരംഭിച്ചതും ഇപ്പോഴും തീർപ്പാക്കാത്തതുമായ ഫയലുകൾ സംബന്ധിച്ച പരാതികൾ ബന്ധപ്പെട്ട ഡി.ഡി.ഇ/എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുകളിൽ 15 വരെ നൽകാം.
നിയമനാംഗീകാരം, പെൻഷൻ, തസ്തിക നിർണ്ണയം, ശമ്പള നിർണ്ണയം, ഓഡിറ്റ് തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച പരാതികൾ പരിഗണിക്കും. കോടതികളുടെ പരിഗണനയിലുള്ളവ പരിഗണിക്കില്ല. തൃശൂർ ജില്ല ഉൾപ്പെടുന്ന മേഖലാ ഫയൽ അദാലത്ത് 26ന് എറണാകുളം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും.