sunitha

തൃശൂർ: കോർപറേഷൻ സിവിൽ സ്റ്റേഷൻ ഡിവിഷൻ കാഞ്ഞാണി റോഡ് ഔട്ട് പോസ്റ്റ് ജംഗ്ഷനിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയത് ശരിയാക്കാത്ത കേരള വാട്ടർ അതോറിറ്റി നിലപാടിൽ പ്രതിഷേധം. കൗൺസിലർ സുനിത വിനുവിന്റ നേതൃത്വത്തിൽ ഔട്ട് പോസ്റ്റ് ജംഗ്ഷനിൽ പൈപ്പ് പൊട്ടിയ സ്ഥലത്ത് പ്രതിഷേധ ധർണ നടത്തി. ആറു മാസമായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്. ജല അതോറിറ്റിയും പി.ഡബ്ല്യു.ഡിയും പരസ്പരം പഴിചാരുന്ന സാഹചര്യത്തിലാണ് ധർണ സംഘടിപ്പിച്ചത്. കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ഇസ്മയിൽ ഷെരീഫ് അദ്ധ്യക്ഷനായി. കെ. സുരേഷ്, കെ. സുമേഷ്, ഹരിത്ത് ബി. കല്ലുപാലം, ഗിരീഷ് കുമാർ, എ.വി. ഫ്രാൻസിസ്, ഷിന്റോ പോൾ, ഷിബു വേഴപ്പറമ്പിൽ,
രതീശൻ വരണം കുടത്ത് സംസാരിച്ചു.