c
കേന്ദ്ര പെട്രോളിയം മന്ത്രാലയം സ്വച്ഛ് ഭാരത് മിഷൻ ജില്ലാതല ഉദ്ഘാടനം അമ്മാടം സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കുന്നു.

ചേർപ്പ് : പെട്രോളിയം മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത് മിഷൻ പദ്ധതി ജില്ലാതല ഉദ്ഘാടനം അമ്മാടം സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ അതുൽ സാഗർ അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ ഫാ. ജെയിംസ് ഇഞ്ചോടിക്കാരൻ മുഖ്യാതിഥിയായി. ബി.പി.സി.എൽ ഉദ്യോഗസ്ഥരായ കെ.വി. രമേഷ്‌കുമാർ, എം. രാജൻ, സ്‌കൂൾ പ്രധാന അദ്ധ്യാപകൻ സ്റ്റെയ്‌നി ചാക്കോ എന്നിവർ പ്രസംഗിച്ചു