ചേർപ്പ് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. ഭാഗ്യനാഥന് ചേർപ്പ് യൂണിറ്റ് സ്വീകരണം നൽകി. സാംസ്‌കാരിക പ്രവർത്തകൻ ജോൺസൺ ചിറമ്മൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി. അരുൺ അദ്ധ്യക്ഷനായി. കെ.പി. വർഗീസ്, എ.കെ. കരുണാകരൻ, കെ.കെ. മോഹനൻ, കെ.ജി. രതീഷ്, ഷീല പ്രേംരാജ് എന്നിവർ പ്രസംഗിച്ചു.