1

തൃശൂർ: ഗവ. എൻജിനിയറിംഗ് കോളേജിലെ 1996 സിവിൽ വിഭാഗം പൂർവ വിദ്യാർത്ഥികളായ സോണി തോമസ് അമ്പൂക്കൻ (അമേരിക്ക), സഞ്ജയ് ഗോപിനാഥ് (ബംഗളൂരു) എന്നിവർ ചേർന്ന് എഴുതിയ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുവർ ഫ്രണ്ട്‌ലി ഗൈഡ് ടു ദി ഫ്യൂച്ചർ ഒഫ് ഇന്റലിജൻസ്' സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി.ആർ. ഷാലിജ് പ്രകാശനം ചെയ്തു. കോളേജിലെ ഓൾഡ് സ്രുഡന്റ്‌സ് അസോസിയേഷന്റെ (ടെക്കോസ) ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ, ടെക്കോസ രക്ഷാധികാരി ആർ.കെ. രവി അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.ഐ. വർഗീസ്, ട്രഷറർ സി.ജി. രവീന്ദ്രനാഥൻ, ശ്രീരഞ്ജ്, ഇ.കെ. നരേന്ദ്രൻ, ഡോ. ബി. ലക്ഷ്മിക്കുട്ടി എന്നിവർ പ്രസംഗിച്ചു.