calicut

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വലപ്പാട് സെന്റർ കെട്ടിടം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

വലപ്പാട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വലപ്പാട് സെന്റർ കെട്ടിടം ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സി ഡോ. എം.കെ. ജയരാജൻ അദ്ധ്യക്ഷനായി. യൂണിവേഴ്‌സിറ്റി അനുവദിച്ച രണ്ട് കോടി എൺപത് ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. റിച്ചാർഡ് സ്‌കറിയ, മഞ്ജുള അരുണൻ, ഷൈൻ, ജിത്ത്, പി.ആർ. താരാനാഥൻ തുടങ്ങിയവർ സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എൻജിനിയർ ജയൻ പടശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. തങ്കം, സ്റ്റാഫ് സെക്രട്ടറി കെ.ബി. സ്മിത, എ.ജി. സുഭാഷ്, സി. വാസുദേവൻ, ആർ.എം. മനാഫ്, പി.ടി.എ വൈസ് പ്രസിഡന്റ് പി.എസ്. മിഷ എന്നിവർ സംബന്ധിച്ചു.