tom-

തൃശൂർ:ട്വന്റി 20 ലാേകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ നേടിയതിന്റെ ആഹ്‌ളാദം പങ്കിട്ട് ടോംയാസ് ജീവനക്കാർക്ക് കാഷ് അവാർഡ് സമ്മാനിച്ചു. ടോംയാസ് ഹാളിൽ നടന്ന ചടങ്ങിൽ അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ ജീവനക്കാർക്ക് സമ്മാനം വിതരണം ചെയ്തു. ഇന്ത്യ ലോകകപ്പ് എടുത്താൽ ടോംയാസിലെ 20 ജീവനക്കാർക്ക് 5000 രൂപ വീതം കാഷ് അവാർഡ് വാഗ്ദാനം ചെയ്തിരുന്നു. ടോംയാസ് ഉടമയും ചീഫ് എക്‌സിക്യൂട്ടീവുമായ തോമസ് പാവറട്ടി അദ്ധ്യക്ഷനായി. തൃശൂർ ഗവ. ഫൈൻ ആർട്‌സ് കോളേജ് അദ്ധ്യാപകൻ പ്രൊഫ. വിനോദ് കണ്ണേരി, തൃശൂർ കളക്ടറേറ്റ് സൂപ്രണ്ട് രാജേഷ് മാടമ്പിക്കാട്ടിൽ, പോർക്കുളം പഞ്ചായത്ത് സെക്രട്ടറി ലിൻസ് ഡേവിഡ്, സൺ ഹോസ്പിറ്റൽ മാനേജർ സി.ഡി. ആന്റണി, അലക്‌സാണ്ടർ ഫ്രാൻസിസ്, ടോംയാസ് സീനിയർ ഷെഡ്യൂളിംഗ് മാനേജർ സി.ഡി. ടോണി എന്നിവർ സംസാരിച്ചു.