1

തൃശൂർ: പിടിച്ചു നിറുത്താനാകാത്തവിധം ജില്ലയിൽ പകർച്ചപ്പനികൾ പടരുന്നു. എതാനും മാസങ്ങളായി കുതിച്ചുയരുന്ന ഡെങ്കിക്ക് പിന്നാലെ എലിപ്പനിയും മരണവുമാണ് ഇപ്പോൾ ആശങ്കയിലാക്കുന്നത്. ജൂണിൽ മാത്രം എട്ടുപേരാണ് ഡെങ്കി, എലിപ്പനി, എച്ച് 1 എൻ 1 ബാധിച്ച് മരിച്ചത്. ഇതിൽ എലിപ്പനി ബാധിച്ച് മാത്രം മരിച്ചത് ആറുപേർ.

ആനന്ദപുരം, വാടാനപ്പിള്ളി, ഒല്ലൂർ, മാടവന, വെങ്കിടങ്ങ്, മറ്റത്തൂർ എന്നിവിടങ്ങളിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടത്. തിരുവില്വാമലയിലാണ് എച്ച് 1 എൻ 1 മരണമുണ്ടായത്. അവിണിശ്ശേരിയിലായിരുന്നു ഡെങ്കിമരണം. ജനുവരി മുതൽ ജൂലായ് അഞ്ച് വരെയുള്ള കണക്കുപ്രകാരം 876 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഇതിൽ അഞ്ചുപേർ മരിച്ചു. 2,292 പേർക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളും പ്രകടമായിരുന്നു. അടുത്തൊന്നും ഇത്രയേറെ പേരിൽ ഡെങ്കി കണ്ടെത്തിയിട്ടില്ല.

ഈ വർഷം ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചത് 11 പേരാണ്. 115 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. നിരന്തര ബോധവ്തകരണങ്ങളും കൊതുകു നശീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനിടെയാണ് സാധാരണ പനിക്ക് പുറമേ ഡെങ്കി, എലപ്പനി, എച്ച് 1 എൻ1 എന്നിവ പടരുന്നത്.

സ്വയംചികിത്സ വേണ്ട
പനി പടരുന്നരുന്നതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം. സ്വയംചികിത്സ അരുതെന്നും ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ഡോക്ടറുടെ അടുത്തെത്തി ചികിത്സ തേടണമെന്നുമാണ് നിർദേശം. അഞ്ച്

ദിവസത്തിനകം പനി 4835 പേർക്ക്
ജില്ലയിൽ ജൂലായ് ഒന്നു മുതൽ അഞ്ച് വരെയുള്ള കണക്കുപ്രകാരം പനി ബാധിച്ചത് 4835 പേർക്ക്. ഒന്ന്, രണ്ട് ദിവസങ്ങളിൽ ആയിരത്തിലേറെ പേരാണ് പനിബാധിതരായത്.

പനി ബാധിതർ
ജൂലായ് -
1- 1021
2 - 1059
3-874
4-956
5-925

ഡെങ്കിപ്പനി - സ്ഥിരീകരിച്ചവരും (സംശയമുള്ളവരും)
ജനുവരി - 162 (229)
ഫെബ്രുവരി - 163 (250)
മാർച്ച് - 99 (152)
ഏപ്രിൽ - 118 (303)
മെയ് -100 (262)
ജൂൺ - 175 (816)
ജൂലായ് അഞ്ചു വരെ 59 (280)

ആകെ - 876 (2292)

ഡെങ്കിപ്പനി മരണം-
ഫെബ്രുവരി - 3
മാർച്ച് - 1
ഏപ്രിൽ -2
ജൂൺ-1

ആകെ- 7

ഏലിപ്പനി സ്ഥിരീകരിച്ചവരും (സംശയമുള്ളവരും)
ജനുവരി - 15 (12)
ഫെബ്രുവരി- 9 (7)
മാർച്ച് -5 (6)
ഏപ്രിൽ - 16 (12)
മെയ് -16 (7)
ജൂൺ-39 (18)
ജൂലായ് 5 വരെ -15 (1)
ആകെ- 115 (63)

എലിപനി മരണം
ഫെബ്രുവരി - 2
ഏപ്രിൽ- 2
മെയ്- 1
ജൂൺ - 6

ആകെ - 11

എച്ച് 1 എൻ 1

ജൂലായ് അഞ്ച് വരെ - 33