jarusha

തൃശൂർ: കളക്ടർ വി.ആർ.കൃഷ്ണ തേജയുടെ ബോട്ടിൽ ആർട്ട് തയ്യാറാക്കി ആറാം ക്ലാസുകാരി. ചേലക്കര എസ്.എം.ടി ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ ജറുഷ ഷിബുവാണ് കളക്ടറുടെ ചിത്രം വരച്ച് സമ്മാനിച്ചത്. ശിശുക്ഷേമ സമിതി ഭാരവാഹികളായ ഡോ. പി. ഭാനുമതി, എം.കെ. പശുപതി, പി.കെ. വിജയൻ, ജറുഷയുടെ പിതാവ് ഷിബു ബി. ഐസക്ക്, മാതാവ് സോണി ഷിബു എന്നിവർ പങ്കെടുത്തു. ജില്ലാ ശിശു ക്ഷേമസമിതി നടത്തിയ നിരവധി കാലസാഹിത്യ മത്സരങ്ങളിൽ ഒന്നാം സമ്മാനം ജറുഷയ്ക്കായിരുന്നു. ശിശുദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും സ്‌കൂൾ കലോത്സവങ്ങളിൽ ഉപജില്ലാ മത്സരങ്ങളിൽ പ്രസംഗം, കവിതാലാപനം രണ്ടാം സ്ഥാനവും, നന്മ ബാലയരങ്ങ് നടത്തിയ സംസ്ഥാന തല മത്സരത്തിൽ കഥാകഥനത്തിന് ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.