കൊടുങ്ങല്ലൂർ : കോട്ടപ്പുറം മാർക്കറ്റിനേയും കായലോരത്തിന്റെ ടൂറിസം വികസനത്തേയും അധികൃതർ നിരന്തരമായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവും കൗൺസിലറുമായ വി.എം. ജോണി കോട്ടപ്പുറം കായലോരത്തുള്ള ആംഫി തീയറ്ററിൽ ഒറ്റയാൾ സമരം നടത്തി. ആംഫി തിയറ്റർ ഭിത്തികൾ പൊട്ടിപൊളിഞ്ഞ് ഇരിപ്പിടങ്ങൾ താറുമാറായി ഡ്രൈനേജുകൾ മണ്ണും ചെളിയും വീണു അടഞ്ഞിരിക്കയാണ്, വിളക്കുകൾ പലതും കത്തുന്നില്ല, ക്യാമറകൾ പ്രവർത്തിക്കുന്നില്ല, മാർക്കറ്റ് നവീകരണ ഫണ്ട് വിനിയോഗിക്കുന്നില്ല തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിട്ടും അധികാരികൾ കണ്ണടയ്ക്കുന്നു എന്നാണ് ആക്ഷേപം. ഇതിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി ഉയർത്തി ഇന്നലെ വൈകിട്ട് സമരം നടത്തിയത്.