തൃശൂർ: കോർപറേഷന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ്ബുകളുടെ സഹകരണത്തോടെ നടപ്പിലാക്കിയ മന്ന ഹംഗർ ഫ്രീ സിറ്റി പ്രൊജക്ട് ഒരു വർഷം പിന്നിട്ടു. വാർഷികപരിപാടികൾ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജയിംസ് വളപ്പില മുഖ്യാതിഥിയായി. ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ടി. ജയകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. മധുസൂദനൻ, നന്ദകുമാർ കൊട്ടാരത്ത്, അഡ്വ. കെ.എസ്. പ്രവീൺ, മിക്കി നടയ്ക്കലാൻ, അഡ്വ. ജെറോ, ഗ്ലോബൽ സർവീസ് ടീം കോ- ഓർഡിനേറ്റർ വിബിൻ ദാസ് കടങ്ങോട്, സുരേഷ് വാര്യർ, ബിജോയ് ആലപ്പാട്ട്, ഡെന്നി കൊക്കൻ, കൊടുങ്ങല്ലൂർ ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ. എം.എൻ. പ്രവീൺ എന്നിവർ പങ്കെടുത്തു. തൃശൂർ ശക്തൻ നഗറിൽ വിവിധ ലയൺസ് ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് മന്ന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പൂർത്തീകരണ ഘട്ടത്തിൽ ഏകദേശം 500 ഓളം ആളുകൾക്കാണ് ദിവസേന ഭക്ഷണം ലഭ്യമാക്കുന്നത്. രാവിലെ 11.30 മുതലാണ് മന്ന പന്തലിൽ ഭക്ഷണം നൽകുന്നത്.