കല്ലൂർ: അന്തരാഷ്ട്ര സഹകരണ വാരാഘോഷത്തോട് അനുബന്ധിച്ച് കല്ലൂർ സർവീസ് സഹകരണ ബാങ്കിൽ ഭരണസമിതിയിലെ മുതിർന്ന അംഗം രാഘവൻ മുളങ്ങാടൻ പതാക ഉയർത്തി. മാനേജർ രാഗി കൊല്ലേരി പ്രതിജ്ഞ ചെല്ലിക്കൊടുത്തു. ഭരണസമിതി അംഗങ്ങളായ ജിഷ മോഹൻദാസ്, സിദ്ധാനന്ദൻ പള്ളിവളപ്പിൽ, ജീവനക്കാരായ ആന്റോ ഗാനപ്രിയ, സുകുമാരൻ എന്നിവർ സംസാരിച്ചു.