polima-

പുതുക്കാട്: മണ്ഡലത്തിലെ 40,000 വനിതകൾ കൃഷിയിലേക്കെന്ന ആശയം മുൻനിറുത്തി ആരംഭിച്ച പൊലിമ പുതുക്കാട് നാലുഘട്ടം പൂർത്തീകരിച്ചു. പുരസ്‌കാര വിതരണവും അഞ്ചാം ഘട്ട ഉദ്ഘാടനവും കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അദ്ധ്യക്ഷനായി.

തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, അജിത സുധാകരൻ, അശ്വതി വിബി, കെ. രാജേശ്വരി, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന കുടുംബശ്രീ മിഷൻ പ്രോഗ്രാം ഓഫീസർ ഡോ. എസ്. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി.

കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. എസ്. സ്വപ്ന പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ കെ.എൻ. ദീപ റിപ്പോർട്ട് അവതരിപ്പിച്ചു. പൊലിമ നാലാം ഘട്ടത്തിൽ മികച്ച രീതിയിൽ കൃഷിയിറക്കിയ എട്ടു പഞ്ചായത്തുകളിലെ ആദ്യ മൂന്ന് സ്ഥാനക്കാരെ പുരസ്‌കാരം നൽകി അനുമോദിച്ചു. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുടെ തിരുവാതിരകളി, കൈക്കൊട്ടികളി തുടങ്ങിയവ അരങ്ങേറി.