തൃശൂർ: പാലക്കുന്ന് താമരവെള്ളച്ചാൽ എസ്.സി കോളനിയിൽ നിർമ്മിച്ച കമ്മ്യൂണിറ്റി ഹാൾ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ടായ 37 ലക്ഷം രൂപ വിനിയോഗിച്ചാണ് കമ്മ്യൂണിറ്റി ഹാൾ നിർമ്മിച്ചത്. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി മുഖ്യാതിഥിയായി. പാണഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ അജിത മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി സാബു, വാർഡ് വികസന സമിതി കൺവീനർ ബിജു ജോൺ, ഊര് മൂപ്പൻ ടി.സി.വാസു, പാലുക്കുന്ന് എസ്.സി കൂട്ടായ്മ സെക്രട്ടറി പി.കെ.ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.