തൃശൂർ: സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവ എഴുത്തുകാർക്കായി സംഘടിപ്പിച്ച തട്ടകം / വാക്കുമരം സാഹിത്യ ക്യാമ്പുകളിലെ അംഗങ്ങളുടെ കഥകളും കവിതകളും അടങ്ങുന്ന രചനാ സമാഹാരമായ 'യുവാക്ഷരി' മന്ത്രി ഡോ.ആർ.ബിന്ദു പ്രകാശനം ചെയ്തു. സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം ഷെനിൻ മന്ദിലാട് അദ്ധ്യക്ഷനായി. ഡോ.സി.രാവുണ്ണി, ജയകുമാർ ചെങ്ങമനാട്, ശ്രീജ വിധു, ബോർഡ് അംഗങ്ങളായ സന്തോഷ് കാല, ഷെരീഫ് പാലോളി, രാഖി ആർ.ആചാരി, റൂബി ഫൈസൽ എന്നിവർ പങ്കെടുത്തു. രജനി ഷെനിൻ മന്ദിരാട് എഴുതിയ 'ചതുര മുല്ല ' കവിത സമാഹാരം പ്രകാശനം ചെയ്തു. യുവാക്ഷരി എഡിറ്റർമാരായ അപർണ ആരുഷി, അപർണ അനീഷ് എന്നിവരെ ആദരിച്ചു.