nss

തൃശൂർ : എൻ.എസ്.എസ് കരയോഗം പൂങ്കുന്നം വെസ്റ്റ് കുടുംബയോഗം തൃശൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.എ.സുരേശൻ ഉദ്ഘാടനം ചെയ്തു. മുൻ ദൂരദർശൻ ന്യൂസ് റീഡർ ആർ.ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ബിഗ് ബോസ് താരം രതീഷ് കുമാർ, പത്താം ക്ലാസിൽ ഉന്നത വിജയം കൈവരിച്ച തൃഷ എന്നിവരെ ആദരിച്ചു. കരയോഗം കുടുംബ ഡയറക്ടറി ശങ്കരംകുളങ്ങര ദേവസ്വം പ്രസിഡന്റ് പ്രശാന്ത് മറുവഞ്ചേരി പ്രകാശനം ചെയ്തു. കെ.രോഹിത് നമ്പ്യാർ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ഗിരീഷ് മേനോൻ, ഗിരീഷ് കുമാർ കടമ്പാട്ട്, കോരപ്പത്ത് ഗംഗാധരൻ, നമ്പ്യാട്ടിൽ രവി മേനോൻ സംസാരിച്ചു.