malapuram

തൃശൂർ : സംസ്ഥാന ജൂനിയർ അന്തർജില്ല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ല ജേതാക്കൾ. എറണാകുളത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. എറണാകുളത്തിന്റെ മുഹമ്മദ് നിഷാൽ മത്സരത്തിലെ താരമായി. മലപ്പുറത്തിന്റെ അമൻ മുഹമ്മദാണ് പ്ലെയർ ഒഫ് ദി ടൂർണമെന്റ്. തൃശൂരിന്റെ ആദിത്യ കൃഷ്ണ ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായും മലപ്പുറത്തിന്റെ ഷെഹീം അലി മികച്ച പ്രതിരോധ താരമായും തെരഞ്ഞെടുക്കപ്പെട്ടു. തൃശൂരിന്റെ അൽഫോൻസ്, മലപ്പുറത്തിന്റെ ജിജിൻ എന്നിവർ
ഗോൾ വേട്ടക്കാരായി (അഞ്ച് ഗോൾ). സമാപനത്തിൽ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് സി.സുമേഷ് അദ്ധ്യക്ഷനായി. കുന്നംകുളം നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ ട്രോഫി സമ്മാനിച്ചു. കെ.ആർ.സാംബശിവൻ, എം.എൻ.സത്യൻ, ജോസ് പൂക്കോടൻ തുടങ്ങിയവർ പങ്കെടുത്തു.