മാള: പൂപ്പത്തി എസ്.എൻ.ഡി.പി ശാഖാ പൊതുയോഗവും തിരഞ്ഞെടുപ്പും മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.ആർ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.കെ. സത്യപ്രകാശൻ, എം.വി. ലാലു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.കെ. കൃഷ്ണദാസ് (പ്രസിഡന്റ്) പി.എം. രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ്), പി.പി. രാജൻ (സെക്രട്ടറി), എം.വി. ലാലു (യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.