കൊടുങ്ങല്ലൂർ : ലോകമലേശ്വരം ശാഖായോഗം ശ്രീനാരായണ ജയന്തി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു. ഗോപീ തൈത്തറ ചെയർമാനായും പീതാംബരൻ കളപ്പാട്ട് വൈസ് ചെയർമാനായും എൻ.ബി. അജിതൻ കൺവീനറായും മുൻ ശാഖാ സെക്രട്ടറി രാജൻ കോവിൽപ്പറമ്പിൽ ഉൾപ്പെടെ 101 അംഗ ആഘോഷക്കമ്മിറ്റിയെ തിരഞ്ഞെടുത്തു. ശാഖാ പ്രസിഡന്റ് ഗിരീഷ് ശാന്തിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.ബി. അജിതൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് സീതാ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. യോഗത്തിൽ ജോദിഷ് പോളക്കുളത്തിന്റെ വകയായി കുട്ടികളുടെ പഠനസഹായത്തിനായി 125 കുട്ടികൾക്ക് പുസ്തകം വിതരണവും നടന്നു.