sr

ചെറുതുരുത്തി: ചെറുതുരുത്തി - ഷൊർണൂർ റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനാരോഹണച്ചടങ്ങ് എ.ഡി.ജി.പി എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സന്ധ്യ മണ്ണത്ത് അദ്ധ്യക്ഷയായി. റോട്ടറി പ്രസിഡന്റായി എൻ.പി. കൃഷ്ണകുമാർ, സെക്രട്ടറി കെ.സി. രാജേഷ്, ട്രഷറർ രവി ചെയ്ക്കൽ, ക്ലബ് അഡ്മിൻ ചെയർ സന്ധ്യ മണ്ണത്ത്, കമ്മ്യൂണിറ്റി സർവീസ് ചെയർ രാമു ചാത്തനാത്ത്, മെമ്പർഷിപ്പ് ചെയർ ഉണ്ണിക്കൃഷ്ണൻ മുണ്ടനാട്ട്, പബ്ലിക് റിലേഷൻ ചെയർ എ.കെ. ഹരിദ്രനാഥ്, റോട്ടറി ഫൗണ്ടേഷൻ ചെയർ സൈയ്ദ മുളക്കൽ എന്നിവർ ചുമതലയേറ്റു.

മാവോയിസ്റ്റ് കേന്ദ്രത്തിൽ നിന്നും പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്ത ചെറുതുരുത്തി സി.ഐ: ബോബി വർഗീസ്, സിവിൽ പൊലീസ് ഓഫീസർമാരായ എ. ഗിരിഷ്, എ. ജയകൃഷ്ണൻ, ഹോംഗാർഡ് ജനമോൻ എന്നിവരെ എ.ഡി.ജി.പി: എസ്. ശ്രീജിത്ത് ആദരിച്ചു. എ. ദർശന, പി. പ്രദീപ്, ശിഖ, പി.വി. സുരേഷ്‌കുമാർ, ഷർമ്മിള ടീച്ചർ എന്നിവരെയും മെമന്റോ നൽകി എ.വി. പതി ആദരിച്ചു. ചടങ്ങിൽ വി.പി. സുജിത്, ഇ.വി. വിശ്വനാഥൻ, ഉണ്ണിക്കൃഷ്ണൻ മുണ്ടനാട്ട്, കെ.സി. രാജേഷ് എന്നിവർ സംസാരിച്ചു.