കൊടുങ്ങല്ലൂർ : മുസിരിസ് പൈതൃക പദ്ധതിക്കെതിരെ കോൺഗ്രസ് നടത്തുന്ന കുപ്രചാരണവും ഒറ്റയാൾ സമരും അവരുടെ രാഷ്ട്രീയ അപചയമാണ് വെളിവാക്കുന്നതെന്ന് സി.പി.എം കൊടുങ്ങല്ലൂർ ഏരിയാ കമ്മിറ്റി. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലും ചേരമാൻ മസ്ജിദ് ഉൾപ്പെടെ കൊടുങ്ങല്ലൂർ പ്രദേശത്തെ വിവിധ ആരാധനാലയങ്ങളിലും മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. യാഥാർത്ഥ്യം അതാണെന്നിരിക്കെ കോൺഗ്രസിന്റെ പേരിൽ ഒരാൾ മാത്രം ബോർഡ് വച്ച് സമരം നടത്തേണ്ടി വന്നത് ആ പാർട്ടിയുടെ ഗതികേടാണ്. കോൺഗസ് ഭരണകാലത്ത് പദ്ധതിയെ അട്ടിമറിച്ചവരാണ് ഇപ്പോൾ ആ പദ്ധതിയെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കുന്നത്. മുസിരിസ് പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ എല്ലാ രാഷ്ട്രീയ പാർട്ടിപ്രതിനിധികളും പങ്കെടുത്തിട്ടും കോൺഗ്രസ് മാത്രം മാറി നിന്നത് രാഷ്ട്രീയ മായ ശത്രുത കൊണ്ടാണെന്നും സി.പി.എം ഏരിയാ സെക്രട്ടറി കെ.ആർ. ജൈത്രൻ പ്രസ്താവനയിൽ പറഞ്ഞു.