കൊടകര: സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ സ്‌കൂൾ പാർലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണവും സ്‌കൂൾതല ശാസ്ത്രമേളയും നടന്നു. പ്രിൻസിപ്പൽ റോഷൻ പി. നായർ അദ്ധ്യക്ഷനായി. സുബേദാർ മേജർ ബിജോയ് റായ്, സുബേദാർ കുൽദീപ് സിംഗ്, നിവേദിത വിദ്യാനികേതൻ ട്രസ്റ്റ് ചെയർമാൻ പി.ജി. വിപിൻ എന്നിവർ വിശിഷ്ടാതിഥികളായി. വിവേകാനന്ദ ട്രസ്റ്റ് ഡയറക്ടർ എം. അർച്ചന ദീപം തെളിച്ചു. സ്‌കൂൾ പാർലമെന്റ് അംഗങ്ങളും, വിവിധ ക്ലബ്ബ് അംഗങ്ങളും, ക്ലാസ് ലീഡേഴ്‌സും ദീപം തെളിച്ചു. വിശിഷ്ടാതിഥികൾ വിദ്യാർത്ഥികൾക്ക് ബാഡ്ജുകളും സാഷെകളും സമ്മാനിച്ചു. വിവേകാനന്ദ ട്രസ്റ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടർ രമ കൃഷ്ണൻകുട്ടി, മാതൃസമിതി പ്രസിഡന്റ് വിജിഷ അനിൽ, വെൽഫയർ പ്രസിഡന്റ് ടി.എസ്. മനോജ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.