എറിയാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന മഹാത്മാഗാന്ധി എഡ്യുക്കേഷൻ എക്‌സലൻസി അവാർഡ്ദാന ചടങ്ങ് ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ : വിദ്യാഭ്യാസ മേഖലയിലെ മൂല്യച്ച്യുതികൾ വർദ്ധിക്കുകയാണെന്നും അതിനെതിരെ വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണമെന്നും ബെന്നി ബെഹ്നാൻ എം.പി. എറിയാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന മഹാത്മാഗാന്ധി എഡ്യുക്കേഷൻ എക്‌സലൻസി അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പി.എസ്. മുജീബ് റഹ്മാൻ അദ്ധ്യക്ഷനായി. എം.ഇ.എസ് അസ്മാബി കോളേജ് പ്രിൻസിപ്പൽ ഡോ. റീന മുഹമ്മദ് മുഖ്യാതിഥിയായി. കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി.എം. നാസർ, പി.എച്ച്. മഹേഷ്, പി.ബി. മൊയ്തു, പി.എ. മുഹമ്മദ് സഗീർ, അഡ്വ. കെ.കെ. സക്കീർ ഹുസൈൻ, ടി.എം. കുഞ്ഞുമൊയ്തീൻ, ബഷീർ കൊണ്ടാമ്പുള്ളി, പി.കെ. മുഹമ്മദ്, സി.പി തമ്പി തുടങ്ങിയവർ സംസാരിച്ചു.