പറപ്പൂർ: തോളൂർ പഞ്ചായത്തിലെ പറപ്പൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിലെ ലക്ഷങ്ങളുടെ ക്രമക്കേട് കേന്ദ്രഏജൻസികൾ അന്വേഷിപ്പിക്കണമെന്നും നഷ്ടം പലിശസഹിതം ഭരണസമിതി അംഗങ്ങളെ കൊണ്ടും സെക്രട്ടറിയെ കൊണ്ടും ജീവനക്കാരെ കൊണ്ടും തിരിച്ചടപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ക്ഷീരകർഷക പ്രതിനിധികളായ എൻ.പി. ബിജേഷ്, ഉണ്ണി തോള്ളൂർ എന്നിവർ ചേർന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ദേവൻ ശ്രീനിവാസന് നിവേദനം കൈമാറി.