മുതുവറ: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഡിയുടെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ് മുതുവറയുടെ പദ്ധതികളുടെ ഉദ്ഘാടനം അടാട്ട് പഞ്ചായത്ത് പകൽ വീട്ടിൽ നടന്നു. പ്രകൃതി സംരക്ഷണത്തിനായി കറിവേപ്പിലത്തോട്ടം, കണ്ണു സംരക്ഷണത്തിനായി ഐ കെയർ കിറ്റ്, ഷുഗർ പരിപാലനത്തിനായി ഗ്ലൂക്കോ മീറ്ററും സ്ട്രിസും ആരോഗ്യസംരക്ഷണത്തിന് കർക്കടക കിറ്റ്, റിലീവിംഗ് ഹംഗർ പദ്ധതിക്കായി ഭക്ഷ്യധാന്യവിതരണം, ചൈൽഡ്ഹുഡ് കാൻസർരോഗികൾക്ക് പ്രോട്ടീൻ കിറ്റ് എന്നിവ നൽകി.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഡി. വിൽസൺ ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് പി.ഡി. ആന്റണി അദ്ധ്യക്ഷനായി. അടാട്ട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. വിബിൻ, റീജ്യണൽ ചെയർമാൻ ലിജോ ജോർജ് കുട്ടി, സോണൽ ചെയർമാൻ ടി.എൽ. ഷാജു, ടി. ഏരിയ ചെയർപേഴ്‌സൺ ജോയ് സി. ഷാജു, സെക്രട്ടറി വർഗീസ് തോമസ്, ട്രഷറർ ഷാജി ചിറ്റിലപ്പിള്ളി എന്നിവർ വിവിധ പദ്ധതികളുടെ വിതരണം നിർവ്വഹിച്ചു. ക്ലബ് ഫസ്റ്റ് ലേഡി ജോസി ആന്റണി നന്ദി പറഞ്ഞു.