ഏങ്ങണ്ടിയൂർ : എസ്.എൻ.ഡി.പി യോഗം ആയിരംകണ്ണി ശാഖ ഗുരുജയന്തി വിപുലമായി ആഘോഷിക്കും. സ്വാഗതസംഘം ഓഫീസിൽ നിന്നും അലങ്കരിച്ച രഥവും താളമേളവും ഗുരുദേവ സ്തുതികളും വാഹനങ്ങളുടെ അകമ്പടിയോടെ കിഴക്കേ റോഡ് വഴി ആയിരംകണ്ണി ക്ഷേത്രത്തിലും ഗുരുസന്നിധിയിലും പ്രാർത്ഥിച്ച് ആശാൻ റോഡ് വഴി ദേശീയപാതയിലൂടെ തൃത്തല്ലൂരിലെ ഓഫീസിൽ സമാപിക്കും. ആഗസ്റ്റ് 17ന് ശാഖയിലെ മുഴുവൻ വീടുകളിലും പതാക ഉയർത്തും. യോഗം നാട്ടിക യൂണിയൻ വനിതാസംഘം സെക്രട്ടറി പി.വി. ശ്രീജ മൗസ്മി ഉദ്ഘാടനം ചെയ്തു. കുമാരൻ പനച്ചിക്കൽ, പ്രകാശ് കടവിൽ, ജയഗോപാൽ വൈക്കാട്ടിൽ, മനോജ് കോഴിശേരി, തിലകൻ ചാളിപ്പാട്ട്, വി.എം. ഗോവിന്ദ് ലാൽ, പ്രകാശൻ പണിക്കട്ടി, ബിജോയ് ചാളിപ്പാട്ട്, രോഹിത് കരിപ്പാടത്ത്, കെ.എസ്. സിൻകുമാർ, കെ.വി. ഉണ്ണിക്കൃഷ്ണൻ, കെ.എസ്. സുകുമാരൻ, ഗോപി കരിപാടത്ത്, മാലതി, ചന്ദ്രമതി കുമാരൻ, കമലാഭായ്, സുഷിത മുരളി തുടങ്ങിയവർ സംസാരിച്ചു. 21 അംഗ സ്വാഗത സംഘവും രൂപീകരിച്ചു.