hospital

ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച റേഡിയോളജി വിഭാഗം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ അദ്ധ്യക്ഷനായി. ആദ്യകാല സമൂഹത്തിന്റെ ഉയർച്ചയ്ക്കായി ആതുരസേവന രംഗത്തും വിദ്യാഭ്യാസരംഗത്തും മികച്ച സംഭാവന നൽകിയ സഭയുടെ പുതിയ കാൽവയ്പ് ചാലക്കുടിയിലെ ജനങ്ങൾക്ക് ആശ്വാസമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. സെന്റ് ജയിംസ് ആശുപത്രി എന്നും നിലനിൽക്കുന്നത് ജീവസംസ്‌കാരത്തിനായാണെന്നും തുടർന്നും അശരണർക്കും ആലംബഹീനർക്കുമായി തുടരുമെന്നും യോഗത്തിൽ അദ്ധ്യക്ഷനായ ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ചൂണ്ടിക്കാട്ടി. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, നഗരസഭാ ചെയർമാൻ എബി ജോർജ്, ആശുപത്രി ഡയറക്ടർ ഡോ. ഫാ. അന്റു ആലപ്പാടൻ, ഫാ. ജോസഫ് ഗോപുരം എന്നിവർ പ്രസംഗിച്ചു. ഫാ. നവീൻ ഊക്കൻ, ഫാ. ടിജോ ആലപ്പാട്ട്, ഫാ. മനോജ് മേക്കേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.