തോളൂർ: തൃശൂർ ജില്ലാ പഞ്ചായത്ത് തോളൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്ക് അനുവദിച്ച ഇലക്ട്രിക് മുചക്ര വാഹനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ നിർവഹിക്കും. ഇന്ന് രാവിലെ പത്തിന് തോളൂർ പഞ്ചായത്ത് ഓഫീസിന് സമീപം നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. രഘുനാഥൻ അദ്ധ്യക്ഷനാകും.