news-photo-
ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പുതുതായി നിർമ്മിച്ച നടപ്പന്തലിന്റെയും ഗോപുരത്തിന്റെയും സമർപ്പണം പശ്ചിമ ബംഗാൾ ഗവർണർ വി.സി.ആനന്ദബോസ് നിർവഹിക്കുന്നു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പുതുതായി നിർമ്മിച്ച നടപ്പന്തലിന്റെയും ഗോപുരത്തിന്റെയും സമർപ്പണം പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ഭദ്രദീപം തെളിച്ച് നിർവഹിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ,ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്,ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,ദേവസ്വം ഭരണ സമിതി അംഗങ്ങളായ വി.ജി.രവീന്ദ്രൻ,കെ.പി.വിശ്വനാഥൻ,അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ തുടങ്ങിയവർ പങ്കെടുത്തു.