meeting

ചാലക്കുടി: വെറ്ററിനേറിയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ജന്തുജന്യ രോഗ ദിനാചരണം നടത്തി. ക്രസന്റ് പബ്‌ളിക് സ്‌കൂളിൽ ചിത്രരചന, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിച്ചു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും തിരിച്ച് മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കും പകരുന്ന രോഗങ്ങളെ ആസ്പദമാക്കിയായിരുന്നു മത്സരങ്ങൾ. ചാലക്കുടി താലൂക്ക് പരിധിയിലെ ഇരുപതോളം സ്‌കൂളിൽ നിന്നും ഇരുനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ക്രസന്റ് പബ്‌ളിക് സ്‌കൂളിലെ ജൊയാനെ ചാംഗ് ഒന്നാം സ്ഥാനവും സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കുറ്റിക്കാടിലെ എബൽ ജെയിംസ് രണ്ടാം സ്ഥാനവും നേടി. സി.കെ.എം.എൻ.എസ്.എസ് സ്‌കൂളിലെ അലിൻ മരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്രസന്റ് എജ്യുക്കേഷൻ സൊസൈറ്റി ചെയർമാൻ അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷനായി. ശാലിനി ഷേണോയ്, ക്ലബ്ബ് പ്രസിഡന്റ് ഡോ.ഷിബു പണ്ടാല, സെക്രട്ടറി ഡോ.വി.അരുൺ, സ്പർശം കോർഡിനേറ്റർ എം.ടി.ഡോളി എന്നിവർ സംസാരിച്ചു.