ആറാട്ടുപുഴ ക്ഷേത്രം പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് അഞ്ച് ആനകളുടെ അകമ്പടിയോടെ നടന്ന എഴുന്നെള്ളത്ത്.
ആറാട്ടുപുഴ : ആറാട്ടുപുഴ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. തൃശൂർ രാമകൃഷ്ണൻ മാസ്റ്ററുടെയും സംഘത്തിന്റെയും പഞ്ചരത്‌ന കീർത്തനാലാപനം, മുറജപം, ശാസ്താവിന് കളഭാഭിഷേകം, ശ്രീഭൂതബലി, പ്രസാദ ഊട്ട്, അഞ്ച് ആനകളുടെ അകമ്പടിയോടെ എഴുന്നെള്ളത്ത്, പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം എന്നിവയുണ്ടായിരുന്നു. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. എഴുന്നള്ളിപ്പിന് എത്തിയ ആനകൾക്ക് ആനയൂട്ടും നടത്തി.