road

വേലുപ്പാടം: പൗണ്ട് കലവറക്കുന്ന് വെട്ടിങ്ങപ്പാടം റോഡ് തോടും കുഴികളുമായിട്ട് നാളെറെ. മിക്കയിടത്തും വെള്ളം പോകാൻ കാന പോലും ഇല്ലാത്തതാണ് തകർച്ചയ്ക്ക് മുഖ്യകാരണം. അഞ്ച് വർഷം മുമ്പാണ് ഈ റോഡ് റീ ടാറിംഗ് ചെയ്തതെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്ന് സ്വകാര്യ ബസുകളും സ്‌കൂൾ ബസുകളും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ റോഡിലൂടെ കാൽ നടപോലും ബുദ്ധിമുട്ടാണ്. പൗണ്ട് ജംഗ്ഷനിൽ നിന്നും അരക്കിലോമീറ്റർ ദൂരത്തുള്ള കലവറക്കുന്ന് ആശുപത്രിയിലേയ്ക്കുള്ള യാത്രയാണ് ഏറെ ദുഷ്‌ക്കരം. ആശുപത്രിയിലേക്ക് പോകുന്നവരുടെ കാര്യമാണ് ഏറെ ബുദ്ധിമുട്ട്. ആശുപത്രിയിലേക്ക് ഓട്ടം വിളിച്ചാൽ ഓട്ടോ പോകാത്ത സ്ഥിതിയാണ്. ആശുപത്രി വരെയെങ്കിലും കുഴികളടച്ച് റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.


റോഡ് അടിയന്തരമായി സഞ്ചാര യോഗ്യമാക്കണം. തത്കാലം കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയിട്ടുണ്ട്.

സുരേഷ് ചെമ്മനാടൻ
പൊതുപ്രവർത്തകൻ.