ചാലക്കുടി: നിർമ്മാണം പൂർത്തീകരിച്ച ആനയുടെ പ്രതിമയ്ക്ക് ക്വട്ടേഷൻ ക്ഷണിച്ച നടപടിയിൽ കൗൺസിലർമാർക്ക് കൗതുകം. നഗരസഭയുടെ കലാഭൻ മണി പാർക്കിന്റെ കവാടത്തിൽ കോൺക്രീറ്റ് ആനയുടെ നിർമ്മാണം പൂർത്തിയായിട്ട് ഒരു വർഷത്തോളമായി. സ്വകാര്യ വ്യക്തികൾ സൗജന്യമായി നിർമ്മിച്ച് നൽകിയതാണെന്ന് അന്ന് ചെയർമാൻ വ്യക്തമാക്കിയിരുന്നു. ഇതുമൂലം കൗൺസിലിന്റെ അംഗീകാരവും ഇതിനുണ്ടായിരുന്നില്ല. എന്നാൽ തിങ്കളാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിലാണ് പാർക്കിന്റെ കവാടത്തിൽ ആനയുടെ പ്രതിമ കോൺക്രീറ്റിൽ നിർമ്മിക്കാൻ ക്വട്ടേഷൻ ക്ഷണിച്ച അജണ്ടയുള്ളത്. ഇത് ഭരണപക്ഷ കൗൺസിലർമാരിലും അങ്കലാപ്പ് സൃഷ്ടിച്ചു.