gigi

തൃശൂർ: ചേംബർ ഒഫ് കൊമേഴ്‌സ് സെക്രട്ടറിയും പൊതുപ്രവർത്തകനുമായിരുന്ന അന്തരിച്ച ജിജി ജോർജിനെ കൗൺസിൽ ഫോർ കമ്മ്യൂണൽ കോർഡിനേഷൻ അനുസ്മരിച്ചു. ഡോ.സുന്ദർ മേനോൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ജലീൽ, സി.എ.സലീം, ടോജോ, ആനന്ദപ്രസാദ് തേറയിൽ, ഷൈൻ തറയിൽ തുടങ്ങിയവർ സംസാരിച്ചു. സംസ്‌കാരച്ചടങ്ങിൽ കൗൺസിൽ ഫോർ കമ്യൂണൽ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.