മാള: ചക്കാംപറമ്പ് എസ്.എൻ.ഡി.പി ശാഖാ യൂത്ത് മൂവ്‌മെന്റിന്റെയും ബാലസംഘത്തിന്റെയും വാർഷിക പൊതുയോഗം യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് ചെയർമാൻ രജീഷ് മാരിക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സ്വാതി മണി അദ്ധ്യക്ഷയായി. മാള എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ, ചക്കാംപറമ്പ് വിജ്ഞാനദായിനി സഭ പ്രസിഡന്റ് സി.ഡി. ശ്രീനാഥ്, ശാഖാ ചെയർ പേഴ്‌സൺ ശ്രീലത സിജു, സി.കെ. പുഷ്പൻ, ടി.കെ. രാജൻ, സി.പി. ബ്രഹ്മദത്തൻ, കെ.ആർ. ആദിത്യ, സി.ജെ. അതുല്യ, യദുകൃഷ് എന്നിവർ പ്രസംഗിച്ചു. യൂത്ത്‌മെന്റ് ഭാരവാഹികളായി പി.എസ്. ദിയ (പ്രസിഡന്റ്), യദുകൃഷ്ണൻ (സെക്രട്ടറി), സി.പി. ആദിത്യൻ (ട്രഷറർ), സി.ജെ. ജ്യോതിഷ് (യൂണിയൻ പ്രതിനിധി) ബാലസംഘം ഭാരവാഹികളായി സി.വി. നിവേദ് (പ്രസിഡന്റ്), സഞ്ജയ് രാമകൃഷ്ണൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.