mk-varghese

തൃശൂർ : അടിക്കടി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സ്തുതിച്ചുള്ള പ്രസ്താവനകൾക്ക് പിന്നാലെ ,എം.കെ.വർഗീസ് രാജി വയ്ക്കണമെന്ന ആവശ്യവുമായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്. തങ്ങൾക്ക് അവകാശപ്പെട്ട മേയർ സ്ഥാനം നൽകണം. ഇക്കാര്യത്തിൽ തീരുമാനമാകുന്നത് വരെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് സി.പി.ഐ നേരത്തെ തീരുമാനമെടുത്തിരുന്നു. അവസാനത്തെ ഒരു വർഷത്തെ മേയർ സ്ഥാനം സി.പി.ഐയ്ക്ക് ലഭിക്കേണ്ടതാണ്..

. മേയർ ഒഴിയാൻ തയ്യാറായില്ലെങ്കിൽ എന്ത് ചെയ്യണമെന്നത് സി.പി.ഐയും എൽ.ഡി.എഫും ആലോചിക്കേണ്ട

കാര്യമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.. മേയറുടെ ചെയ്തികളെ സി.പി.എം പിന്തുണയ്ക്കുന്നുണ്ടെന്ന് കരുതുന്നില്ല. കോർപ്പറേഷനിലെ അംഗബലത്തിന്റെപ്രശ്‌നമാവാം പരിമിതിക്ക് കാരണം. കേന്ദ്രമന്ത്രിയെന്ന നിലയിൽ കോർപ്പറേഷനായി ചെയ്യുന്ന എന്തെങ്കിലും പ്രവർത്തനം സ്വീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതിൽ വിരോധമില്ല. പക്ഷേ ഇടതുപക്ഷം പിന്തുണയ്ക്കുന്ന മേയർ മനസിൽ സുരേഷ് ഗോപിയോടുള്ള ആരാധനയും, ബി.ജെ.പി പ്രേമവുമായി നടക്കുന്നത് ഗൗരവത്തോടെ ആലോചിക്കേണ്ടതാണെന്ന് അദ്ദേഹം പറഫഞ്ഞു...

 തീ​രു​മാ​നി​ക്കേ​ണ്ട​ത് സി.​പി.​ഐ​ ​ഒ​റ്റ​യ്ക്ക​ല്ല​:​ ​സി.​പി.​എം

തൃ​ശൂ​ർ​:​ ​മേ​യ​ർ​ ​എം.​കെ.​ ​വ​ർ​ഗീ​സ് ​ഒ​ഴി​യ​ണ​മെ​ന്ന​ ​സി.​പി.​ഐ​ ​ജി​ല്ല​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​വ​ത്സ​രാ​ജി​ന്റെ​ ​അ​ഭി​പ്രാ​യ​ത്തി​ൽ​ ​സി.​പി.​എം​ ​ജി​ല്ല​ ​സെ​ക്ര​ട്ട​റി​ ​എം.​എം.​ ​വ​ർ​ഗീ​സി​ന് ​അ​തൃ​പ്തി.​ ​ഇ​ത്ത​രം​ ​കാ​ര്യ​ങ്ങ​ൾ​ ​ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​ക​ക്ഷി​ ​ഒ​റ്റ​യ്ക്ക് ​തീ​രു​മാ​നി​ക്കേ​ണ്ട​ത​ല്ല.​ ​മു​ന്ന​ണി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഇ​തു​വ​രെ​ ​ഇ​തൊ​ന്നും​ ​ച​ർ​ച്ച​ ​ചെ​യ്തി​ട്ടി​ല്ല.
മു​ന്ന​ണി​യി​ൽ​ ​പ​റ​യേ​ണ്ട​ത് ​മു​ന്ന​ണി​യി​ൽ​ ​എ​ന്നാ​ണ് ​സി.​പി.​എ​മ്മി​ന്റെ​ ​നി​ല​പാ​ട്.​ ​ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പ​മാ​ണെ​ന്ന് ​മേ​യ​ർ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​മ​ന്ത്രി​യെ​ന്ന​ ​നി​ല​യ്ക്കാ​ണ് ​സു​രേ​ഷ് ​ഗോ​പി​യെ​ക്കു​റി​ച്ച് ​പ​റ​ഞ്ഞ​ത്.​ ​രാ​ഷ്ട്രീ​യ​മാ​യി​ ​കാ​ണേ​ണ്ട​തി​ല്ല.​ ​തൃ​ശൂ​രി​ൽ​ ​ബി.​ജെ.​പി​ ​ജ​യി​ച്ച​ത് ​എ​ൽ.​ഡി.​എ​ഫി​ന് ​തി​രി​ച്ച​ടി​ ​ത​ന്നെ​യാ​ണ്.​ ​അ​തി​ൽ​ ​മേ​യ​റു​ടെ​ ​റോ​ള​ല്ല​ ​പ്ര​ശ്‌​ന​മെ​ന്നും​ ​എം.​എം.​വ​ർ​ഗീ​സ് ​പ​റ​ഞ്ഞു.
സി.​പി.​ഐ​ ​ജി​ല്ല​ ​സെ​ക്ര​ട്ട​റി​ ​മേ​യ​റോ​ട് ​രാ​ജി​വ​യ്ക്കാ​ൻ​ ​പ​ര​സ്യ​മാ​യി​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സി.​പി.​ഐ​യു​ടെ​ ​പി​ന്തു​ണ​ ​മേ​യ​ർ​ക്ക് ​ന​ഷ്ട​പ്പെ​ട്ട​താ​യി​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ജ​ൻ​ ​ജെ.​പ​ല്ല​ൻ​ ​പ​റ​ഞ്ഞു.​ ​ഭൂ​രി​പ​ക്ഷം​ ​ന​ഷ്ട​പ്പെ​ട്ട​ ​മേ​യ​ർ​ ​ഉ​ട​ൻ​ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്നും​ ​പ്ര​തി​പ​ക്ഷം​ ​ആ​വ​ശ്യ​പ്പെ​ട്ടു.

'പിന്തുണ പിൻവലിക്കേണ്ടതിനെ കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ല

-കെ.കെ.വത്സരാജ്

സി.പി.ഐ ജില്ലാ സെക്രട്ടറി

'സി.പി.ഐയുടെ രാജി ആവശ്യം അറിഞ്ഞിട്ടില്ല. ബി.ജെ.പിയിൽ ചേരുമെന്നതിന് അടിസ്ഥാനമില്ല'.

-എം.കെ.വർഗീസ്
മേയർ.

കോർപ്പറേഷൻ കക്ഷിനില

 എൽ.ഡി.എഫ് 25
(മേയറുൾപ്പടെ)
 കോൺഗ്രസ് 24
 ബി.ജെ.പി 6.

 ആകെ 55