തൃശൂർ: കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എ. ബാലൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ബുധനാഴ്ച രാവിലെ പത്തിന് ഡി.സി.സി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ. യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ നൂറോളം കർഷകരെ ആദരിക്കും. തേറമ്പിൽ രാമകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ, സനീഷ് കുമാർ ജോസഫ് എം.എൽ.എ, ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ് എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ രവി പോലുവളപ്പിൽ, കെ.എൻ. ഗോവിന്ദൻകുട്ടി, ഷാജി ചിറ്റിലപ്പിള്ളി, പി.കെ. ബീന എന്നിവർ പങ്കെടുത്തു.