തൃശൂർ : അമല സ്ഥാപകരായ ഫാ. ഗബ്രിയേൽ, ഫാ. ജോർജ് പയസ് ഊക്കൻ, സേവ്യർ മാളിയേക്കൽ എന്നിവരുടെ സ്മരണയ്ക്കായി അമല ഹെൽത്ത് കെയർ എക്‌സലൻസ് അവാർഡ് സമ്മാനിക്കുമെന്ന് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ അറിയിച്ചു. ഡോക്ടർ, നഴ്‌സ്, പാരാ മെഡിക്കൽ സ്റ്റാഫ് എന്നീ മൂന്നു മേഖലകളിൽ മികവ് തെളിയിച്ചവർക്കാണ് പുരസ്‌കാരം. ഡോക്ടർക്ക് ഒരു ലക്ഷം രൂപയും നഴ്‌സ്, പാരാമെഡിക്കൽ വിഭാഗത്തിൽ 50,000 രൂപയുമാണ് അവാർഡ് തുക. അപേക്ഷകൾ www.amalaims.org/hospital/healthcare-excellence-award എന്ന വിലാസത്തിൽ ജൂലായ് 31ന് സമർപ്പിക്കണം. പുരസ്‌കാരം അമല സ്ഥാപന ദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഇതോടനുബന്ധിച്ച് 50 കുട്ടികൾക്കുള്ള മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തുടക്കം കുറിക്കും. വാർത്താസമ്മേളനത്തിൽ ഫാ. ആന്റണി മണ്ണുമ്മൽ, ബോർജിയോ ലൂയീസ്, ജോസഫ് വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.