തൃപ്രയാർ : നാട്ടികയിലെ വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുജയന്തി വിപുലമായി ആഘോഷിക്കും. ആഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 7ന് എൽ.പി മുതൽ ഡിഗ്രി വരെയുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സാഹിത്യ മത്സരങ്ങൾ നടക്കും. എ.വി. സഹദേവൻ അദ്ധ്യക്ഷനായി. പി.കെ. സുഭാഷ് ചന്ദ്രൻ, എൻ.എ.പി സുരേഷ്‌കുമാർ, അംബിക എന്നിവർ സംസാരിച്ചു. ആഘോഷക്കമ്മിറ്റി ഭാരവാഹികളായി എ.വി. സഹദേവൻ (പ്രസിഡന്റ്), സി.കെ. സുഹാസ് (സെക്രട്ടറി), ബൈജു ഇയ്യാനി കോറോത്ത് (ട്രഷറർ), സി.പി. രാമക്യഷ്ണൻ (സാഹിത്യമത്സരം, കൺവീനർ), പി.കെ. സുഭാഷ് ചന്ദ്രൻ (ഫിനാൻസ് ചെയർമാൻ), സുരേഷ് ഇയ്യാനി (കൺവീനർ), സി.എസ്. മണികണ്ഠൻ( ജോ. കൺവീനർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.