തൃശൂർ: നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌കരിച്ച അഭിഭാഷക ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി പട്ടികയിൽ ഉൾപ്പെട്ടവരും നിയമബിരുദധാരികളുംകേരള ബാർ കൗൺസിലിൽ 2021 ജൂലായ് ഒന്നിനും 2024 ജൂൺ 30നും ഇടയിൽ എൻറോൾ ചെയ്ത് സംസ്ഥാനത്തിനകത്ത് തന്നെ പ്രാക്ടീസ് ചെയ്തവരുമാകണം അപേക്ഷകർ. കുടുംബ വാർഷിക വരുമാനപദ്ധതി ഒരു ലക്ഷം രൂപ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 12,000 രൂപ വീതം മൂന്നു വർഷത്തേക്ക് ഗ്രാന്റ് ലഭിക്കും. www.egrantz.kerala.gov.in സ്‌കോളർഷിപ്പ്‌പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ജൂലായ് 31. സർക്കുലർ ഇ- ഗ്രാന്റസ് പോർട്ടലിലും www.bcdd.kerala.gov.in ലും ലഭിക്കും. ഫോൺ: 0491 2505663.