ചാലക്കുടി: ആനമല കൂട്ടുകൃഷി സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ പരിയാരത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു. ഫലവൃക്ഷം, പച്ചക്കറി, തെങ്ങ് തുടങ്ങി നിരവധി ഇനം തൈകൾ വിൽക്കുന്നുണ്ട്. വനവിഭവങ്ങൾ, ആയുർവേദ കുടുംബശ്രീ ഉത്പന്നങ്ങൾ, പായസമേള, കളിമൺ പാത്രങ്ങൾ, കുത്താമ്പിള്ളി തുണിത്തരങ്ങൾ, മുള -ഈറ്റ ഉത്പ്പന്നങ്ങളുമുണ്ടാകും. ഞാറ്റുവേല ചന്തയുടെ ഭാഗമായി റംബൂട്ടാൻ, മാങ്കോസ്റ്റീൻ, വിയറ്റ്‌നാം ഏർളി പ്ലാവിൻ തൈ, പ്രീയൂർ മാവ്, അഭിയു, തായ് പിങ്ക് പേര, അടക്കാമര തൈ എന്നിവ 999 രൂപയ്ക്ക് ലഭിക്കും. സംഘം പ്രസിഡന്റ് വി.കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷ പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ കദളിക്കാടൻ, ബിജി സദാനന്ദൻ, കെ.എ.ജോയി, കെ.പി.ജോണി, സെക്രട്ടറി പി.വി.വിവേക് എന്നിവർ സംസാരിച്ചു.