meeting

കൊരട്ടി: അധികാരസ്ഥാനങ്ങൾ നിലനിറുത്താനും പുതിയവ നേടാനും രാഷ്ട്രീയത്തിലെ തിന്മകൾക്കെതിരെ മിണ്ടാതിരിക്കുന്നത് ശരിയല്ലെന്ന് പഠിപ്പിച്ച സോഷ്യലിസ്റ്റാണ് സാണ്ടർ കെ.തോമസെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി. ആർ.ജെ.ഡി കൊരട്ടിയിൽ നടത്തിയ പന്ത്രണ്ടാമത് സാണ്ടർ കെ.തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതിരപ്പിള്ളി പദ്ധതിക്കെതിരെ മുന്നണിക്ക് അകത്തുനിന്നു കൊണ്ട് സമരം ചെയ്ത് പോരാടിയ നേതാവായിരുന്നു സാണ്ടറെന്ന് യൂജിൻ മോറേലി പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് വി. ഐനിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.എം.പീറ്റർ, ജോസ് പൈനാടത്ത്, കെ.പി.തോമസ്, ടി.ജെ. പോൾമാസ്റ്റർ, സലോമ സാണ്ടർ, ജോസഫ് വർഗീസ്, ജനതാ പൗലോസ്, എൻ.സി.ബോബൻ, എ.എൽ.കൊച്ചപ്പൻ, ജോഷി മംഗലശ്ശേരി, ജോയ് മേലേടൻ തുടങ്ങിയവർ പ്രസംഗിച്ചു.