thalikulam

തളിക്കുളം: കുടുംബാരോഗ്യ കേന്ദ്രത്തിൽ ആറ് വരെ ഡോക്ടർമാരുടെ സേവനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് തളിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പനിയും പകർച്ച വ്യാധിയും പടരുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് തോന്നിയ പോലെയാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനമെന്നാണ് ആരോപണം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എസ്. സുൽഫിക്കർ അദ്ധ്യക്ഷനായി. ഗഫൂർ തളിക്കുളം, സി.വി. ഗിരി, ലിന്റ സുഭാഷ് ചന്ദ്രൻ, സുമന ജോഷി, ജീജ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.