എടമുട്ടം: കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ സർപ്പബലി നടത്തി. പാലക്കാട് പാതിരാക്കുന്നത്ത് മനയിലെ പ്രസാദ് നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. രാവിലെ ഗണപതിഹവനം, നവഗ്രഹപൂജ തുടർന്ന് ഉച്ചപൂജയും വൈകീട്ട് ചുറ്റുവിളക്ക്, നിറമാല, പാലും നൂറും, സർപ്പബലി, അത്താഴപൂജ എന്നിവ നടന്നു. ക്ഷേത്രം ഭാരവാഹികളായ വി.യു. ഉണ്ണിക്കൃഷ്ണൻ, വി.കെ. ഹരിദാസൻ, വി.കെ. ശശിധരൻ, വി.സി. ഷാജി എന്നിവർ നേതൃത്വം നൽകി.