കൊടുങ്ങല്ലൂർ: കോടതി വികസനത്തിന്റെ പേരുപറഞ്ഞ്, ജനങ്ങൾക്ക് വന്നുപോകാൻ സൗകര്യമുള്ള നഗരമദ്ധ്യത്തിൽ നിന്നും കോടതി സമുച്ചയം കിലോമീറ്ററുകൾക്കപ്പുറമുള്ള മറ്റൊരു പ്രദേശത്തേക്ക് മാറ്റുന്നത് പൊതുജനങ്ങളെ ദുരിതത്തിലാക്കുമെന്ന് കൊടുങ്ങല്ലൂർ എസ്.എൻ ക്ലബ് യോഗം. നഗരത്തിൽ തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തി കൊടുങ്ങല്ലൂരിൽ തന്നെ കോടതി സമുച്ചയം സ്ഥാപിക്കണമെന്നും കൊടുങ്ങല്ലൂർ എസ്.എൻ ക്ലബ്ബിന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. ചെയർമാൻ പി.കെ. സത്യശീലന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺവീനർ എം.പി. ജയപ്രകാശ് പ്രമേയം അവതരിപ്പിച്ചു. വി.വി. രവി, ടി.ഡി. വിജയകുമാർ, പി.കെ. പാർത്ഥസാരഥി, ബാബു കളത്തേരി, ശങ്കർ ചള്ളിയിൽ, ലാല ബോസ്, മുരുകൻ കെ. പൊന്നത്ത്, എം.എസ്. രാധാകൃഷ്ണൻ, വിമൽ ചന്ദ്രൻ, പി.കെ. വിജയകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.