കൊടകര: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ കൊടകര പഞ്ചായത്തിലെ വല്ലപ്പാടിൽ നിർമ്മിക്കുന്ന ഷി വർക്ക് സ്‌പെയ്‌സിന്റെ നിർമ്മാണത്തിൽ വൻ അഴിമതിയെന്ന് കോൺഗ്രസ്. നിർമ്മാണം നടക്കുന്ന സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു നേതാക്കൾ. യു.ഡി എഫ് പുതുക്കാട് നിയോജകമണ്ഡലം ചെയർമാൻ കെ.എൽ.ജോസ്,ഡി.സി.സി സെക്രട്ടറി ടി.എം. ചന്ദ്രൻ, അലക്‌സ് ചുക്കിരി, വി.എം.ആന്റണി, എം.കെ ഷൈൻ, സദാശിവൻ കുറുവത്ത്, വി.ആർ. രഞ്ജിത്ത് , ബാബു കൊട്ടെക്കാട്ടുക്കാരൻ , പ്രനീല ഗിരീശൻ, ഷീബ ജോഷി, ബിജി ഡേവീസ് എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.
പടം
വല്ലപ്പാടിൽ ഷി വർക്ക് സ്‌പെയ്‌സിന്റെ നിർമ്മാണ സ്ഥലത്ത് കോൺഗ്രസ് നേതാക്കൾ സന്ദർശനം നടത്തുന്നു.