അന്നമനട: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ (ജി) എന്നിവയുമായി ബന്ധപ്പെട്ട് അന്നമനട പഞ്ചായത്തിൽ ഓംബുഡ്‌സ്മാൻ സിറ്റിംഗ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, വൈസ് പ്രസിഡന്റ് സിന്ധു ജയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.കെ. സതീശൻ, കെ.എ. ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു. മൊബൈൽ മുഖേനയുള്ള ഹാജർ സംവിധാനം സംബന്ധിച്ചാണ് പ്രധാനമായും പരാതികൾ ഉയർന്നത്. ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് ഓംബുഡ്‌സ്മാൻ പറഞ്ഞു. പദ്ധതി സംബന്ധിച്ച ആശങ്കകളും സംശയങ്ങളും പൊതുജനം യോഗത്തിൽ പങ്കുവച്ചു.