കൊടുങ്ങല്ലൂർ: തീരദേശത്തെ പ്രധാന കൃഷിയായ നാളികേരത്തിന് വില തകർച്ച കാരണം കൃഷിക്കാർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ കർഷകരെ സംരക്ഷിക്കുന്നതിന് എടവിലങ്ങിൽ നാളികേര സംഭരണ കേന്ദ്രം ആരംഭിക്കണമെന്ന് ആവശ്യം. പഞ്ചായത്ത് ഹാളിൽ നടത്തിയ കേരള കർഷകസംഘം വില്ലേജ് സ്പെഷൽ കൺവെൻഷനിലാണ് സംസ്ഥാന സർക്കാരിനോട് ആവശ്യമുന്നയിച്ചത്. കൺവെൻഷൻ ഏരിയ സെക്രട്ടറി എം.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡൻ്റ് കെ.കെ. മോഹനൻ അദ്ധ്യക്ഷനായി. കെ.കെ. സുരേന്ദ്രൻ, എം.കെ. സിദ്ദിഖ്, രഞ്ജിത സജീവ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. മോഹനൻ (പ്രസിഡൻ്റ്), ഗഫൂർ ജൈനു (സെക്രട്ടറി), അഡ്വ. മോനിഷ ലിജിൻ (ട്രഷറർ).