തൃശൂർ : കാർഷിക സർവകലാശാലയിലെ ഫാം വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും. കേരളത്തിലെ മുഴുവൻ സ്റ്റേഷനിലും ഇതിന്റെ ഭാഗമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. തൊഴിലാളികളിൽ നിന്നുള്ള ക്ലാസ് ഫോർ, പമ്പ് ഓപ്പറേറ്റർ, ടാക്ട്രർ ഡ്രൈവർ തുടങ്ങിയ നിയമനങ്ങളുടെ നിയമ തടസങ്ങൾ ഒഴിവാക്കി കുറ്റമറ്റരീതിയിൽ നടപ്പിലാക്കുക, സർവകലാശാലയുടെ ഫാമുകളിൽ കാലങ്ങളായി ജോലിചെയ്ത് വരുന്ന കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.കെ.കണ്ണൻ വെള്ളാനിക്കരയിലും ജനറൽ സെക്രട്ടറി പി.ആർ.സുരേഷ് ബാബു പട്ടാമ്പിയിലും സംസ്ഥാന ട്രഷറർ ടി.വി.ഗോവിന്ദൻ കാസർകോടും ഉദ്ഘാടനം ചെയ്യും