bms

തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് കൊച്ചിൻ ദേവസ്വം കാർമിക് സംഘം സ്‌നേഹാദരം നൽകി. കാർമിക് സംഘം പ്രസിഡന്റ് പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. കാർമിക് സംഘം വർക്കിംഗ് പ്രസിഡന്റ് എം.കെ.ഉണ്ണിക്കൃഷ്ണൻ, ജനറൽ സെക്രട്ടറി രമേശൻ മാരാർ, മുണ്ടക്കൽ സതീശൻ നമ്പൂതിരി, പുരുഷോത്തമൻ നമ്പൂതിരി, ബാബുവാരിയർ, പരമേശ്വരൻ നമ്പീശൻ, അനീഷ് തുടങ്ങിയവർ സംസാരിച്ചു. പാദൂർ മഠം രാമചന്ദ്രസ്വാമി, അഴകത്ത് നാരായണൻ നമ്പൂതിരി, കോവൂർ പരമേശ്വരൻ നമ്പൂതിരി, കെ.ആർ.രഘു, കെ.ഉഷ, രാധാമണി എന്നിവർ സ്‌നേഹാദരം ഏറ്റുവാങ്ങി.